ayyappan

തൂക്കുപാലം. കുമരകംമെട്ട് ബ്ലോക്ക് നമ്പർ 942 മാമലശ്ശേരിൽ വീട്ടിൽ അയ്യപ്പൻ നായർ ( കുമളി അയ്യപ്പൻ പിള്ള-80) നിര്യാതനായി.കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അയ്യപ്പൻനായർക്ക് രോഗം ഭേദമായതിനെത്തുടർന്ന് വ്യാഴാഴ്ച്ച വീട്ടിലേയ്ക്ക് മടക്കി അയച്ചിരുന്നു. ശ്വാസംമുട്ടൽ കൂടി ശനിയാഴ്ച വീണ്ടും മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌ക്കാരം നടത്തി.ഭാര്യ ശാന്തമ്മ. മക്കൾ ഗീതാകുമാരി, രാജേന്ദ്രൻ നായർ ,ഉണ്ണികൃഷ്ണൻ നായർ,സുനിൽ കുമാർ, ഗിരിജാകുമാരി, മരുമക്കൾ :ഒ പി സുരേന്ദ്രൻ, ഉഷാകുമാരി, ബിന്ദു, സുധ, ഉണ്ണികൃഷണൻ നായർ.