
തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്‌മെന്റ്. അഡ്‌ഹോക്ക് കമ്മറ്റി പുനഃസംഘടിപ്പിച്ചു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം. യൂണിയൻ കൺവീനർ. വി. ജയേഷ് .ഉദ്ഘാടനം ചെയ്തു .യൂത്ത്മൂവ്മെന്റ് .സംസ്ഥാന കമ്മിറ്റി അംഗം. ആനന്ദ് കൊടിയാനി ചിറ. സംഘടനാ സന്ദേശവും സംസ്ഥാന കമ്മിറ്റി അംഗംസന്തോഷ് മാധവൻ മുഖ്യ പ്രഭാഷണവും നടത്തി. യൂത്ത് മൂവ്‌മെന്റ് അഡ്‌ഹോക്ക് കമ്മറ്റി ഭാരവാഹികളായി സന്തോഷ് കാഞ്ഞിരമറ്റം (ചെയർമാൻ), അഖിൽ സുഭാഷ്( വൈസ് ചെയർമാൻ), ശരത് ചന്ദ്രൻ (കൺവീനർ), മനു കരിങ്കുന്നം, രഞ്ജിത്ത് ഭാസ്കർ (ജോ. കൺവീനർമാർ), അനീഷ് ഓലിക്കാമറ്റം, ബിനിൽ കുടയത്തൂർ , സുഭാഷ് ദാസ് (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ), സിജിത്ത് വഴിത്തല, ജിഷ്ണു മുട്ടം, ജിയേഷ് പഴയരിക്കണ്ടം, ശ്രീജിക്ക് ശശിധരൻ, സുഭാഷ്, അനീഷ് .എ.ആർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.