കരിങ്കുന്നം: മൂന്നുനില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ പത്തൊൻപത്കാരനെ അനുനയിപ്പിച്ച് താഴെയിറക്കി. ഇന്നലെ വൈകിട്ടുണ്ടായ സംഭവം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ഏറെ നേരം ആശങ്കയിലാക്കി.
യുവാവിന്റെ പ്രണയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ യുവാവ് പ്രണയിച്ചിരുന്ന പെൺകുട്ടിക്ക് 17 വയസ് മാത്രമേ പ്രായമുള്ളു എന്നതിനാൽ പിന്നീട് വിവാഹം അടക്കമുള്ള കാര്യങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് പറഞ്ഞയച്ചു. എന്നാൽ ഇപ്പോൾ തന്നെ പെൺകുട്ടിയെ കാണമെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് ഇറങ്ങിയ യുവാവ് സ്‌റ്റേഷന്റെ എതിർ വശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയത്.
ഏരെ നേരത്തെ ശ്രമത്തിനൊടുവിൽ കരിങ്കുന്നം പൊലീസും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. തൊടുപുഴയിൽ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടു.