തൊടുപുഴ: ഹൈസ്‌കൂൾ, ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികളിൽശാസ്ത്രഭിരുചിയും ശാസ്ത്രീയ മനോഭാവവുംശാസ്ത്രാവബോധവുംവളർത്തുക എന്ന ലക്ഷ്യത്തോടുകൂടിസമഗ്രശിക്ഷയുടെനേതൃത്വത്തിൽ ജില്ലയിലെഎല്ലാസ്‌കൂളുകളിൽ നിന്നുംതെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായിശാസ്ത്രപഥം പദ്ധതി നടപ്പിലാക്കുന്നു. മുൻ വർഷങ്ങളിൽകോളേജ് വിദ്യാഭ്യാസവകുപ്പുമായിചേർന്ന് റസിഡൻഷ്യൽ ക്യാമ്പായി സംഘടിപ്പിച്ചിരുന്ന പദ്ധതി ഈ വർഷംകൊവിഡിന്റെസാഹചര്യത്തിൽകൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായിട്ടാണ്സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂൾവിഭാഗത്തിൽ 8, 9, 10ക്ലാസ്സുകളിലെകുട്ടികൾക്ക് പൊതുവായുംഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറിവിഭാഗങ്ങളിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്എന്നിവിഷയങ്ങളിൽ പ്രത്യേകമായും ബി.ആർ.സി തലത്തിൽവെബിനാർസംഘടിപ്പിക്കുകയുംതുർന്ന്കുട്ടികൾക്ക്ഇഷ്ടമുള്ളവിഷയത്തെക്കുറിച്ച് പ്രബന്ധംതയാറാക്കി അവതരിപ്പിക്കുന്നതിനുള്ളഅവസരം നൽകുകയുംചെയ്യും മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന അഞ്ച് കുട്ടികളെവീതംഓരോവിഭാഗത്തിൽ നിന്നുംതെഞ്ഞെടുത്ത്ജില്ലാതലശാസ്ത്രപഥം പരിപാടിയിൽ പങ്കെടുക്കുന്നതിന് അവസരം നൽകും. ജില്ലാതലത്തിൽ നിന്നുംതെരഞ്ഞെടുക്കപ്പെടുന്നവർക്ക്സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അവസരംലഭിക്കും. ശാസ്ത്രമേഖലയിലെ വിസ്മയങ്ങളെതിരിച്ചറിയുന്നതിനും വിവിധ വിഷയങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേണഷണത്തിനുമുള്ള സാദ്ധ്യതകൾ തരിച്ചറിയുന്നതിനും ശാസ്ത്രപഥംപദ്ധതി കുട്ടികളെസഹായിക്കും. നവംബർ ആദ്യവാരം തുടങ്ങുന്ന ശാസ്ത്രപഥം പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളകുട്ടികൾ ബി.ആർ.സി തലത്തിൽരജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്‌ കോളേജുകൾ, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നീസ്ഥാപനങ്ങളിലെ വിദഗ്ദ്ധരുമായി സംവദിക്കുന്നതിനും ആധുനികശാസ്ത്ര ഉപകരണങ്ങൾ പരിചയപ്പെടുന്നതിനുമുള്ള അവസരംലഭിക്കും.പരിപാടിയിൽപങ്കെടുക്കാൻ താൽപര്യമുള്ളവിദ്യാർത്ഥികൾ അവരുടെസ്‌കൂൾ ഉൾപ്പെടുന്ന ഉപജില്ലാ പരിധിയിലെബ്ലോക്ക്റിസോഴ്സ്‌സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന്സമഗ്രശിക്ഷാ ജില്ലാകോ-ഓർഡിനേറ്റർ . ഡി ബിന്ദുമോൾ അറിയിച്ചു.