തൊടുപുഴ: എൻ.ജി.ഒ അസ്സോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക ദിനം ആചരിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ബ്രാഞ്ച് പ്രസിഡന്റ് പി.യു.ദിപു പതാക ഉയർത്തി.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, തടഞ്ഞു വച്ചിരിക്കുന്ന ശമ്പളം പണമായി വിതരണം ചെയ്യുക, ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ സബ് ട്രഷറിക്ക് മുൻപിൽ പ്രതഷേധ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് പി.യു.ദിപു അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡന്റ് . സി. എസ്. ഷമീർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി .വിൻസന്റ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം .അലക്സാണ്ടർ ജോസഫ്, രാജേഷ് കെ.എൻ തുടങ്ങിയവർ സംസാരിച്ചു.