തൊടുപുഴ: ജില്ലയിലെ ടെലികോം രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലയിലെ ടെലികോം സേവനദാതാക്കളായ എല്ലാ കമ്പനികളുടെയും പ്രമുഖ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെ 11 30 ന് ഇടുക്കി കളക്ടറേറ്റിൽ വച്ച് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച് ദിനേശൻ പങ്കെടുക്കും.