മുതലക്കോടം: കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ തുറക്കാൻ വൈകുന്നതോടെ വീടിനുള്ളിൽ കഴിയുന്ന കുട്ടികളുടെ നൈസർഗിക കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി മുതലക്കോടം സെന്റ് ജോർജ് ഹൈസ്‌കൂൾ ഓൺ ലൈൻ മാഗസിൻ തയാറാക്കി. കുട്ടികൾ തയാറാക്കിയ ചിത്രങ്ങൾ, കഥ, കവിത, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവ ഓൺലൈനായി ശേഖരിച്ച് അദ്ധ്യാപകരായ ഷൈനി ജോസഫ്, ജിജിമോൾ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഇ-മാഗസിൻ തയാറാക്കിയത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്. ജോർജിയൻ വോയ്സ് എന്ന മാഗസിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ഡോ. ജോർജ് താനത്തുപറമ്പിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്റി ജോസഫ്, ജിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.