
ചെറുതോണി: ജില്ലാ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൽ സർക്കുലേറ്ററി അക്വാ സിസ്റ്റം പഴയരിക്കണ്ടത്ത് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. 40,000 ലിറ്റർ വെള്ളത്തിൽ ആറു മാസം കൃഷി നടത്തുന്നതാണ് പദ്ധതി. ഒരു സെന്റ് സ്ഥലത്ത് കുളവും മൂന്ന് സെന്റ് സ്ഥലത്ത് ഗ്രോബെഡും നിർമ്മിച്ച്, 4000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറു മാസം കൊണ്ട് 2000 കിലോ മത്സ്യംവും പച്ചക്കറി കൃഷിക്കും ഒന്നിച്ച് നടത്താൻ കഴിയുന്ന നൂതന കൃഷി രീതിയാണ്
റിസർക്കുലേറ്ററി അക്വാ സിസ്റ്റം. ഏഴു ലക്ഷം രൂപയാണ് പ്ലാന്റിന്റെ നിർമ്മാണ ചിലവ്, 40ശതമാനം സബ്സിഡി ഫീഷ റിസ് വകുപ്പ് നൽകും. പഴയരിക്കണ്ടം പിള്ള സിറ്റിയിൽ ഷാജിവാഴക്കാലായുടെ പുരയിടത്തിലാണ് റിസർക്കുലേറ്ററി അക്വാസിസ്റ്റം പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ജില്ല സ്‌പോട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ചന്ദ്രൻ കുഞ്ഞ്, മനോഹർ ജോസഫ്, ബേബി ഐക്കര, ടോമി തീ വള്ളി, പുഷ്പാ ഗോപി , സേവ്യർ തോമസ്, ഷാജിവാഴക്കാല എന്നിവർ പ്രസംഗിച്ചു.