തൊടുപുഴ: പെരിങ്ങാശേരിയിൽ വീട്ടിൽ സൂക്ഷിച്ച 70 ലിറ്റർ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി യുവാവ് എക്സൈസ് പിടിയിലായി. പെരിങ്ങാശേരി കാളകൂട്ടുങ്കൽ വീട്ടിൽ സത്യരാജിനെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.