മൂലമറ്റം : മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിച്ചു. അദ്ധ്യയന വർഷം ആരംഭ സമ്മേളനം ഡയറക്ടർ റവ. ഡോക്ടർ തോമസ് വെങ്ങാലുവക്കേൽ സി.എം.ഐ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ബെന്നി കുര്യാക്കോസ് ആമുഖപ്രഭാഷണം നടത്തി.