തൊടുപുഴ: നേരം പുലരുന്നതേയുള്ളു .പുറപ്പുഴയിലെ പി.ജെ.ജോസഫിൻെറ് പാലത്തിനാൽ വീട് സജിവമായിക്കഴിഞ്ഞു.. നിയമസഭ പ്രവേശനത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ വികസനനായകനെ കാണാനും പാർട്ടിയുടെ പരമോന്നത നേതാവുമായി ഓരോ ദിവസത്തെയും പരിപാടികൾ ചർച്ച ചെയ്യുന്നതിനും നേതാക്കളും യു.ഡി.എഫ് പ്രവർത്തകരുമെത്തിത്തുടങ്ങി. മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താൻ വരുന്നവരുമായി കാര്യങ്ങൾ ചോദിച്ചറിയുന്നു. പുഞ്ചിരിയോടെ എല്ലാത്തിനും മറുപടി നൽകി വീണ്ടം തിരക്കിലേക്ക്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കെ നീളുന്ന രാഷ്ട്രീയ -വികസന ചർച്ച , പിന്നെ ഉദ്ഘാടനങ്ങളിലും വിവിധ പരിപാടികളിലും പങ്കെടുക്കാൻ തൊടുപുഴയുടെ പി. ജെ.പുറപ്പെടുകയായി.
. ചെറിയ ടൗൺ ആയിരുന്ന തൊടുപുഴ പി. ജെ. ജോസഫിലൂടെ വികസിത പട്ടണമായി മാറിയിരിക്കുകയാണ്. .ദീർഘവീഷണത്തോടെ നടപ്പാക്കിയ ബൈപ്പാസ് പദ്ധതികളും ജംഗ്ഷൻ വിപുലീകരണവുമാണ് നഗരത്തിന്റെ മുഖപ്രസാദം. ആകർഷകമായ പാതകൾ, ദിശാബോർഡുകൾ, കുരുക്കിൽ പെടാതെ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യം, പാതയോരങ്ങളിൽ ബഹുനില കെട്ടിടങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഒരുകുടക്കിഴിൽ വിവിധ സർക്കാർ ഓഫിസുകൾ ,അങ്ങനെ ആധുനിക നഗര പ്രൗഡിയിലാണ് തൊടുപുഴ .പണ്ട് ഷോപ്പിങ്ങിന് കൊച്ചിയെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ തൊടുപുഴയുടെ വികസന കുതിപ്പ് പുതിയൊരു ഷോപ്പിംഗ് അനുഭവത്തിന് തുടക്കം കുറിച്ചു.വൻകിട വസ്ത്രവ്യാപാര ശാലകൾ, ജ്വല്ലറികൾ , വിവിധങ്ങളായ വാഹനങ്ങളുടെ ഷോറൂമുകൾഅങ്ങനെ ഉപഭോക്താക്കൾക്ക് ആവശ്യമായ പർച്ചേസിംഗ് സൗകര്യങ്ങളുമായി കുതിക്കുകയാണ് നഗരം.
മാലിന്യമില്ലാത്ത
നിയോജക മണ്ഡലം ലക്ഷ്യം
നിയമസഭാ പ്രവേശനത്തിൽ അൻപത് വർഷം പൂർത്തികരിച്ചതിന്റെ ഓർമ്മയ്ക്കായി തൊടുപുഴ നിയോജകമണ്ഡലം മാലിന്യമില്ലാത്തമണ്ഡലമാക്കുമെന്ന് പി,ജെ, ജോസഫ് എം.എൽ.എ പറഞ്ഞു. ഇത്തരത്തിൽ ഇന്ത്യയിലെ ആദ്യത്തെ നിയോജകമണ്ഡലമാക്കാനാണ് ഉദ്ദേശിക്കുന്നത്. മുനിസിപ്പാലിറ്റിയും , 13 പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിലെ 182 വാർഡുകളിൽ പദ്ധതി നടപ്പാക്കും.ഉറവിടതതിൽ തന്നെ മാലിന്യം സംസ് കരിച്ചാണ് ഹരിതഗ്രാമം നടപ്പാക്കുന്നത്. ഒരുവർഷം കൊണ്ട് പദ്ധതി പൂർത്തികരിക്കുമെന്ന് പി. ജെ. ജോസഫ് പറഞ്ഞു.