
മുതലക്കോടം: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുന്നൂറോളം വാഴകൾ ഒടിഞ്ഞു വീണു. കുന്നത്ത് മച്ചുകുഴിയിൽ പോളിന്റെ വാഴത്തോട്ടമാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. ആയിരത്തിയോളം വാഴകളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. കുലച്ച വാഴകൾ നശിച്ചതുമൂലം ഏറെ നഷ്ടമുണ്ടായി.