നെടുംകണ്ടം: ജവഹർബാൽ മഞ്ച് ജില്ലാ കമ്മറ്റി ലോക്ഡൗൺ കാലയളവിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കൃഷ്‌ണേന്ദു, ഹൃദ്യലക്ഷ്മി, അഹല്യ രമേശ് എന്നീ കുട്ടികൾക്ക് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ സമ്മാനങ്ങൾ കൈമാറി. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ മോൻസി ബേബി, കെ.പി.സി.സി സെക്രട്ടറിമാരായ തോമസ് രാജൻ, അഡ്വ. എം.എൻ. ഗോപി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. മുരളീധരൻ, സി.എസ്. യശോധരൻ, ബ്ലോക്ക് പ്രസിഡന്റ് ഷാജി പുള്ളോലിൽ, അഗസ്റ്റിൻ കുറുമണ്ണ്, അരുൺ രാജേന്ദ്രൻ, ഷൈജൻ ജോർജ്, ടോമി പ്ലാവുവച്ചതിൽ, ശിവപ്രസാദ് തണ്ണിപാറ, ജോമോൻ പുഷ്പകണ്ടം, മിനി പ്രിൻസ്, അരുൺ പ്രിക്സൽ എന്നിവർ പങ്കെടുത്തു.