തൊടുപുഴ: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നത് പുനരാലോചിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ ക്യാബിനറ്റ് പറഞ്ഞു. കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടത്തി മാത്രമേ ഈ വിഷയത്തിൽ നിയമനിർമാണം നടത്താവൂ. ഇരുൾ കൊണ്ട് ഓട്ട അടയ്ക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫാർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാഹിൻ നിസാമി സ്വാഗതവും ശറഫുദ്ദീൻ ഉടുമ്പന്നൂർ നന്ദിയും പറഞ്ഞു.