തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ "പാലിയേറ്റീവ് കെയർ" എന്ന വിഷയത്തിൽ വെബിനാർ നടത്തി . താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. റിട്ട. ഹെഡ് നഴ്സും പാലിയേറ്റീവ് കോഴ്സ് കോ​​- ഓർഡിനേറ്ററുമായ രാധാമണി വിഷയാവതരണം നടത്തി.