kcm

ചെറുതോണി: 1964ലെയും 1993ലെയും ഭൂപതിവ് നിയമങ്ങൾ കാലോചിതമായ പരിഷ്‌ക്കരിക്കണമെന്ന 2019 ഡിസംബർ 17ലെ സർവകക്ഷിയോഗത്തിലെടുത്ത തീരുമാനങ്ങൾ തെറ്റാണെന്ന ബോധ്യം ഇടതുമുന്നണിക്കും സർക്കാരിനും ഉണ്ടായിട്ടുണ്ടെങ്കിൽ ജനങ്ങളോട് തുറന്നു പറയണമെന്ന് കേരളാ കർഷകയൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.

ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെറുതോണിയിൽ നടത്തി വരുന്ന റിലേ സത്യഗ്രഹത്തിന്റെ 65-ാം ദിവസം തോപ്രാംകുടി മണ്ഡലം നേതാക്കൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോപ്രാംകുടി മണ്ഡലം പ്രസിഡന്റ് ജോസ് വാഴേപറമ്പിൽ, ഇടുക്കി നിയോജകമണ്ഡലം സെക്രട്ടറി അഭിലാഷ് പാലക്കാട്ട്, ജില്ലാ കമ്മിറ്റിയംഗം സണ്ണി മാത്യു പുന്തുരുത്തിയിൽ, മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് തൊട്ടിയിൽ എന്നിവർ സത്യഗ്രഹമനുഷ്ടിച്ചു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചു കരോട്ട് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, കോൺഗ്രസ് നേതാവ് ജോണി ചീരാംകുന്നേൽ, കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിൻസന്റ് വള്ളാടി, നിയോജകമണ്ഡലം സെക്രട്ടറി ടോമി തൈലംമനാൽ, കാമാക്ഷി മണ്ഡലം പ്രസിഡന്റ് ബെന്നി പുതുപ്പാടി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോർജ് കുന്നത്ത്, കെ.ആർ.സജീവ്കുമാർ മാത്യൂ പുല്ലൻകുന്നേൽ എന്നിവർ പ്രസംഗിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.ഡി. ജോസഫ് സമാപനയോഗം ഉദ്ഘാടനം ചെയ്തു. ഇന്ന് തൊടുപുഴ നഗരസഭയിലെ നേതാക്കൾ സത്യാഗ്രഹം അനുഷ്ഠിക്കും.