
ചെറുതോണി :കേരളത്തിലെ മെഡിക്കൽ ടെക്‌നീഷ്യന്മാരുടെ തൊഴിലും സ്ഥാപനവും സംരക്ഷിക്കുക, ക്ലിനിക്കൽ ബില്ലിലെ അപാകതകൾ പരിഹരിക്കുക, മിനിമം സ്റ്റാൻഡേർഡ് നിർദേശങ്ങൾ പിൻവലിക്കുക, പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുക, ലബോറട്ടറി മേഖലയിലെ കുത്തകവത്കരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻസ് അസോസിയേഷൻ ഇടു ക്കി മേഖലാ കമ്മറ്റി ചെറുതോണിയിൽ നില്പു സമരം നടത്തി. പുതിയ നിയമം സാധാരണക്കാരുടെ ചികിത്സാ രംഗത്ത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കും ടെക്‌നിഷ്യന്മാരുടെ യോഗ്യതകൾ സംബന്ധിച്ചുള്ള ഉപാധികൾ ലക്ഷക്കണക്കിനാളുകളെ തൊഴിൽ രഹിതരാക്കും മെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി നിർവ്വാഹകസമിതിയംഗം എ.പി.ഉസ്മാൻ പറഞ്ഞു. സമരത്തിൽ കെ.പി.എം.റ്റി.എ. നേതാക്കളായ ശ്രീലേഖാ ദിലീപ്, സിന്ധു ബിനോയി , ആലീസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.