മരിയാപുരം: ഇടുക്കി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മരിയാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ റാങ്ക് ജേതാക്കളെ ആദരിച്ചു. ഇടുക്കി എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി ബി.എസ്.സി മാത്മാറ്റിക്സ് രണ്ടാം റാങ്ക് ജേതാവ് അലീന ജോർജ്ജ്, ബി.എ മലയാളം നാലാം റാങ്ക് ജേതാവ് റിയാമോൾ ജോസഫ് എന്നിവരെ ട്രസ്റ്റ് ചെയർമാൻ കൂടിയായ ഡീൻ കുര്യാക്കോസ് എം.പി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ട്രസ്റ്റ് മരിയാപുരം യൂണിറ്റ് പ്രസിഡന്റ് ജോബി തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി മെമ്പർ എം.ടി. തോമസ്, ട്രസ്റ്റ് ഭാരവാഹികളായ ജോർജ്ജ് മേക്കമാലിൽ, ജോബി ഈരൂരിക്കൽ, ജോസ് ത്ളായിൽ, തങ്കച്ചൻ വേമ്പേനി, എസ്. ശ്രീലാൽ, തങ്കച്ചൻ അമ്പാട്ടുകുഴി, റെജി ചിറ്റേട്ട്, ജിജിമോൻ കാഞ്ഞിരത്താംകുന്നേൽ, തോമസ് മറ്റക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.