കരിങ്കുന്നം: വാളയാർ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡോ. ബി.ആർ. അംബേദ്കർ സാംസ്കാരിക കേന്ദ്രം ആവശ്യപ്പെട്ടു. സാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.ജി. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം സാമൂഹ്യപ്രവർത്തകൻ പി.ആർ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വി.കെ. അനിൽകുമാർ, എ.കെ. ഷാജി, കെ.വി. രാജു, അനിൽലാൽ, ആർ. പോൾരാജ്, കെ. സുഗുണൻ എന്നിവർ സംസാരിച്ചു.