ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഒരു അക്രഡിറ്റഡ് എൻജിനിയറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർക്ക് നവംബർ മൂന്ന് വൈകിട്ട് അഞ്ച് വരെ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നൽകാം. നിശ്ചിതയോഗ്യതയുള്ളവർ അഞ്ചിന് രാവിലെ 11ന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.