തൊടുപുഴ: പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് പ്രമോഷൻ നടപ്പിലാക്കാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൻ.ജി.ഒ യൂണിയൻ ജില്ലയിലെ ആശുപത്രികൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. തൊടുപുഴ ഈസ്റ്റ് ഏരിയയിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ വെസ്റ്റ് ഏരിയയിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഉടുമ്പൻചോലയിൽ ഏരിയ പ്രസിഡന്റ് ടൈറ്റസ്, സാവിത്രി, വിധു വി സോമൻ, ഉഷാകുമാരി എന്നിവർ സംസാരിച്ചു. പീരുമേട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജീവ് ജോൺ ഉദ്ഘാടനം ചെയ്തു. കുമളിയിൽ ഏരിയ സെക്രട്ടറി ആർ. ബിനുകുട്ടൻ ഉദ്ഘാടനം ചെയ്തു. ദേവികുളത്ത് ജില്ലാ കമ്മിറ്റിയംഗം എസ്. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. ജയകുമാർ ഉദ്ഘാടനം ചെയ്തു.