trea

മുട്ടം: മുട്ടം എഞ്ചിനിയറിങ് കോളേജിനു സമീപം സംസ്ഥാന പാതയോരത്ത് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന വൻ മരം അപകട ഭീഷണി ഉയർത്തുന്നു.റോഡരികിൽ അപകട സാഹചര്യത്തിൽ നിൽക്കുന്ന വലിയ മരങ്ങൾ വെട്ടിമാറ്റണമെന്ന സർക്കാർ നിർദേശം നിലനിൽക്കുമ്പോഴാണ് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയുയർത്തി വലിയ മരം ഏത് സമയവും നിലംപൊത്താം എന്ന നിലയിൽ നിൽക്കുന്നത്. എംവിഐപി വക സ്ഥലത്താണ് ഈ മരമുള്ളത്. റോഡ് സുരക്ഷയുടെ ഭാഗമായി തൊടുപുഴ മുതൽ മുട്ടം വരെയുള്ള റോഡരികിലെ തടസങ്ങൾ നീക്കിയിരുന്നു. റോഡരികിൽ നിന്ന മരങ്ങൾ വെട്ടിമാറ്റിയപ്പോഴും അപകട ഭീഷണി ഉയർത്തുന്ന വലിയ മരങ്ങൾ ഇപ്പോഴും ഭീഷണിയായി നിൽക്കുകയാണ്.