കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ചിയാർ ലബ്ബക്കടയിലെ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന പാറപ്പുറത്ത്(പാറാവിൽ) കുര്യൻ കുരുവിള(രാജു-64) യാണ് മരിച്ചത്. രണ്ടാഴ്ച മുൻപ് ലബ്ബക്കടയിലേക്ക് താമസത്തിന് എത്തിയ ഇദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് എത്തിയ ഇലക്ട്രീഷ്യന്റെ സമ്പർക്ക പട്ടികയിൽ ഉൾപെട്ടതോടെ ക്വാറന്റൈനിലായിരുന്നു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ചൊവ്വാഴ്ച പരിശോധന നടത്തിയപ്പോൾ കൊറോണ സ്ഥിരീകരിക്കുകയും ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. ഭാര്യ: പൊടിയമ്മ ആലടി ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബ്ലെസീന, സിബിൻ. മരുമകൾ: ലിൻസി.