തൊടുപുഴ : കോലാനിയിൽ പ്രവർത്തിക്കുന്ന ജില്ലാ പൗൾട്രി ഫാമിലെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ഫാമിലെ തൊഴിലാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണവിധേയൻ ഇതിനു മുമ്പ് പലതവണ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരോടും ഓഫിസർമാരും വളരെ മോശമായി പെരുമാറിയിട്ടുണ്ട്. തൊടുപുഴയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു.