മൂലമറ്റം: ഗണപതി ക്ഷേത്രത്തിലെ മണികണ്ഠൻ എന്ന അമ്പല കാളയെ മൂലമറ്റം തേക്കിൻകൂപ്പിൽ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾ നടത്തി. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെ കണ്ണൻ എന്ന അമ്പല കാളയും ചത്തു. കുറച്ച് ദിവസമായി കണ്ണൻ അവശനിലയിൽ ക്ഷേത്ര പരിസരത്ത് കിടക്കുകയായിരുന്നു.കണ്ണന്റെ സംസ്കാര ചടങ്ങ് ആചാരപ്രകാരം ഇന്ന് നടക്കും.