തൊടുപുഴ: ഉണക്ക കഞ്ചാവുമായി പൊലീസ് പിടികൂടിയ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കൊന്നത്തടി മുക്കുടംകരയിൽ മാവനാൽ വീട്ടിൽ ശിവദാസ്, പണിക്കൻകുടി അരീക്കൽ സൗമ്യാ ജോൺസൺ എന്നിവരെയാണ് തൊടുപുഴ നാർക്കോട്ടിക് സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൺ. എം. ജോസഫ് വിട്ടയച്ചത്. 2018 മാർച്ച് നാലിനാണ് കേസിന് ആസ്പദമായ സംഭവം. കമ്പത്ത് നിന്ന് ട്രെയിൻ മാർഗം കോട്ടയത്തെത്തിച്ച് ഹോട്ടൽ മുറിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 5.06 കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെയും പിടികൂടിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ബാബു സെബാസ്റ്റ്യൻ നിരപ്പേൽ, ടാജ്‌ലീ ടോം എന്നിവർ കോടതിയിൽ ഹാജരായി.