തൊടുപുഴ: കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാലാ, കനാട്ടുപാറയിൽ പ്രവർത്തിക്കുന്ന കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തുന്ന ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി. അപേക്ഷ ഫാറം വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ചു 50 രൂപ അപേക്ഷ ഫീസിനോടൊപ്പം നവംബർ ആറിന് വൈകിട്ട് നാലിന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യത എസ്.എസ്.എൽ.സി. ഫോൺ: 04822 201650, 9961396363.