തൊടുപുഴ അൽ-അസ്ഹർ ലോ കോളേജിൽ പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേയ്ക്ക് നാളെ രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. സംസ്ഥാന എൻട്രൻസ് കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർത്ഥികൾ ടി.സി., എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനൽ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. അഡ്മിഷൻ ലഭിക്കുന്നവർ അന്നേദിവസം തന്നെ നിശ്ചിത ഫീസടച്ച് പ്രവേശനം നേടണം.കൂടുതൽ വിവരങ്ങൾക്ക് 9188520544 എന്ന നമ്പറിൽ ബന്ധപ്പെടുക.