ഇടുക്കി:സ്വതന്ത്രകലാസാഹിത്യക്കൂട്ടായ്മയായ മലയാള കാവ്യസാഹിതി ജില്ലാക്കമ്മറ്റി ഓൺലൈനായി 'ജ്ഞാനസൂര്യനെ അനുസ്മരിക്കുമ്പോൾ ' എന്ന പേരിൽ മഹാകവി അക്കിത്തം അനുസ്മരണം നടത്തി.

ജില്ലാ പ്രസിഡന്റ് സുമാ ഗോപിനാഥ് അദ്ധ്യക്ഷയായ യോഗത്തിൽ, മേഖലാ പ്രസിഡന്റ് വി കെ സുധാകരൻ , ബേബി ജോർജ് , രമ പി നായർ, ഇന്ദിര രവീന്ദ്രൻ, മാലതി അമ്മ ടി കെ, , സജിത ഭാസ്‌കർ, തുളസി ജയപ്രകാശ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.അദ്ദേഹത്തിന്റെ കവിതകൾ, അദ്ദേഹവുമൊത്തു ചെലവഴിച്ച നിമിഷങ്ങളുടെ ഫോട്ടോകൾ എന്നിവയും സാഹിതീയർ പങ്കുവച്ചു.