ഇടുക്കി: കട്ടപ്പന ഐ.ടി.ഐയെ ഹരിത ക്യാമ്പസായി പ്രഖ്യാപിക്കുന്നു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കൊപ്പം നിർധന കുടുംബങ്ങളെ സഹായിക്കുന്ന കർമ്മ സേനയും രൂപീകരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ 11 ഐ.ടി.ഐകൾക്കൊപ്പം കട്ടപ്പന ഐ.ടിഐ ഹരിത ക്യാമ്പസായി മാറുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12ന് ഈ ഐ.ടി.കളെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഓൺലൈനിലൂടെ ഹരിത ക്യാമ്പസുകളായി പ്രഖ്യാപിക്കും. ഇതിനോടനുബന്ധിച്ച് സർക്കാരിന്റെ അനുമോദന പത്രം റോഷി അഗസ്റ്റിൻ എം.എൽ.എ ഐ.ടി.ഐ പ്രിൻസിപ്പൽ ആനീസ് സ്റ്റെല്ല ഐസക്കിന് സമ്മാനിക്കും. മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, വാർഡ് കൗൺസിലർ ടെസി ജോർജ്, ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു, ഹരിത ക്യാമ്പസ് കോ- ഓർഡിനേറ്റർ വി. ജയസൂര്യനാഥ് എന്നിവർ പങ്കെടുക്കും. രാവിലെ 10.30ന് നൈപുണ്യ കർമ്മസേനയുടെ രൂപീകരണവും ഇന്റർനാഷണൽ ഐ.ടി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.