മൂന്നാർ: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും പാർട്ടി സെക്രട്ടറിയുടെ മകനും പിന്നാലെ ഇനി ആരൊക്കെ അറസ്റ്റിലാകുമെന്ന് കാണാൻ ഇരിക്കുന്നതേയുള്ളൂവെന്ന്കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് എ.കെ. മണി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മൂന്നാർ ടൗണിൽ നടത്തിയ പന്തം കൊളുത്തി പ്രകടനത്തെ തുടർന്നുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ. കെ. മണി. ഇനി ക്ലിഫ് ഹൗസിലേക്കാണോ അന്വേഷണം എത്തുകയെന്നാണ് അറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് പ്രസിഡന്റ് ശങ്കിലി പാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, ജില്ലാ പഞ്ചായത്തംഗം വി. ജയകുമാർ, എം.ജെ. ബാബു, സി. നെൽസൺ, എം. മുത്തുരാജ്, കെ. പ്രേം എന്നിവർ സംസാരിച്ചു.