മൂലമറ്റം: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്.ഇന്നലെ വൈകുന്നേരം നാലിനാണ് അപകടം. രണ്ട് കുടുംബത്തിലെ എട്ട് പേരടങ്ങുന്ന സംഘം ഇടുക്കിയിൽ പോയി തിരികെ വരുമ്പോൾ കരിപ്പലങ്ങാടിന് സമീപം തുമ്പിച്ചിയിൽ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏകദേശം നൂറടി താഴ്ചയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ തൃപ്പൂണിത്തുറ സൗഭാഗ്യ നിലയം അനന്യ വർമ്മ (11) അഭിനവ് (7)അഭി ദേവ് വർമ്മ (12) രമ്യശ്രീ( 37)അജിത്ത് വർമ്മ (45) മഹാലക്ഷ്മി ഹൗസ് ദീപ്തി സാജൻ (30) അഭിനന്ദ് (7) തുടങ്ങി ഏഴ് പേർക്കാണ് പരിക്ക്. പരിക്കേറ്റവരെ അടുത്തുള്ള കച്ചവടക്കാരും നാട്ടുകാരും ചേർന്ന് മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കാറിന് ശരമായ കേട് സംഭവിച്ചു. കുളമാവ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.