ചെറുതോണി:വെള്ളപ്പാറയിൽ നിർമിച്ച കൊലുമ്പൻ സമാധിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് നിർവ്വഹിക്കും. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, കൊച്ചുത്രേസ്യാ പൗലോസ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, റെജി മുക്കാട്ട്, വി.എം സെലിൻ, ടിന്റു സുഭാഷ്, ലിസമ്മ സാജൻ, സി.വി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.