ചെറുതോണി: ജപ്തി നടപടികൾ നിറുത്തി വയ്ക്കുക, അന്യായമായ ഇറക്കുമതി അവസാനിപ്പിക്കുക, കാർഷിക ബില്ല് റദ്ദുചെയ്യുക, ഇടുക്കി പാക്കേജിൽപ്പെടുത്തി അനുവദിച്ച അയ്യായിരംകോടി രൂപ കാർഷിക വികസനത്തിന് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാവിലെ 11ന് ഇടുക്കി കലക്ടട്രേറ്റ് പടിക്കൽ ചെറുകിട കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ ധർണ നടത്തുംകലക്ടറേറ്റ് പടിക്കൽ നടത്തുന്ന ധർണയിൽ വൈ.സി സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ഇ.എം ആഗസ്തി എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.