മുട്ടം: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനങ്ങൾ കൂട്ടം കൂടുന്നു.പഞ്ചായത്ത്‌ ഓഫീസിനോട്‌ അനുബന്ധിച്ചുള്ള ഫ്രണ്ട് ഓഫീസ്, അക്ഷയ കേന്ദ്രം, ഗ്രാമ സേവിക ഓഫീസ്,തൊഴിലുറപ്പ് ഓഫീസ് എന്നിവിടങ്ങളിലാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നത്.സാമൂഹ്യ അകലം പാലിക്കണമെന്ന് പഞ്ചായത്തിന്റെ ഭിത്തിയിലും മറ്റും സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിലും അതൊക്കെ വെറുതെയാവുകയാണ്.