ചെറുതോണി: മുരിക്കാശ്ശേരി മാർ സ്‌ളീവാ കോളേജിൽപുതിയ അദ്ധ്യായനവർഷം മുതൽ ആരംഭിക്കുന്ന മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ഡിപ്പാർട്ട് മെന്റിന്റെ ഉദ്ഘാടനം നവംബർ 2 ന് രാവിലെ 10.30 ന് ഓൺലൈനായി നടക്കും.മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടന ചെയ്യും.. ഇടുക്കി രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോൺ നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ സോഷ്യൽ വർക്ക് വിഭാഗം മുൻ മേധാവി ഡോ. അനീഷ് കെ.ആർ മുഖ്യപ്രഭാഷണം നടത്തും. കോളേജ് ഡയറക്ടർ ഫാ. ഡോ. ജോർജ് തകടിയേൽ പ്രസംഗിക്കും. മാർസ്ലീവാ കെയർ ക്ലബ്ബിന്റെ ഉദ്ഘാടനം കോളേജ് ബർസാർ ഫാ. ഡോ. അലക്‌സ് വേലാച്ചേരിൽ നിർവ്വഹിക്കും. എം.എസ്.ഡബ്ല്യു കോഴ്‌സിന്റെ പ്രാധാന്യത്തെയും പ്രത്യേകതകളേക്കുറിച്ചും കോർഡിനേറ്റർ ഫാദർ ജോസി പുതുപ്പറമ്പിൽ സംസാരിക്കും.