samaram
ഭൂപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം ചെറുതോണിയിൽ നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 67ാം ദിവസത്തെ സമരം സംസ്ഥാന കമ്മറ്റിയംഗവും കല്ലാർകുട്ടി പട്ടയാവകാശ സംരക്ഷണവേദി ചെയർമാനുമായ പി.വി.അഗസ്റ്റ്യൻ ഉത്ഘാടനം ചെയ്യുന്നു

ചെറുതോണി: സർവ്വകക്ഷിയോഗത്തിലും നിയമസഭയിലും മുഖ്യമന്ത്രി നൽകിയ വാഗ്ദാനം പാലിച്ച് ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്ത് ജനരക്ഷ ഉറപ്പുവരുത്തണമെന്ന് കല്ലാർകുട്ടി പട്ടയാവകാശ സംരക്ഷണ വേദി ചെയർമാൻ പി.വി. അഗസ്റ്റിൻ ആവശ്യപ്പെട്ടു.

ഭൂപതിവ് നിയമ ഭേദഗതി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്സ് (എം) ജോസഫ് നടത്തി വരുന്ന റിലേ് സത്യാഗ്രഹത്തിന്റെ 67ാം ദിവസത്തെ സമരം ചെറതോണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഭരണഘടന നൽകുന്ന തുല്യനീതി ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒറ്റപ്പെട്ട അനധികൃത കയ്യേറ്റങ്ങളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പേരിൽ വലിയൊരു വിഭാഗം ജനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ ശരിയല്ല പി.വി അഗസ്റ്റിൻ തുടർന്നു പറഞ്ഞു.

പാർട്ടി സംസ്ഥാന കമ്മറ്റിയംഗം ജോസ് പുല്ലൻ അധ്യക്ഷത വഹിച്ചു. വനിതാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സുധർമ്മ വിജയൻ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സോണി മാത്യൂ, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് നോബിൾ കുഴിഞ്ഞാലിൽ എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചു കരോട്ട്, കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ പാർട്ടി ജില്ലാ സെക്രട്ടറിമാരായ വിൻസന്റ് വള്ളാടി, കെ.കെ വിജയൻ, കമ്മറ്റിയംഗങ്ങളായ സി.വി.തോമസ്, ടോമി തൈലംമനാൽ, വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ടോമി കൊച്ചുകുടി, ഇടുക്കി കാർഷക വികസന ബാങ്ക് ഭരണ സമിതിയംഗം ബെന്നി പുതപ്പാടി, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ജോർജ്ജ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.