axi

മുട്ടം: മലങ്കര തുരുത്തേൽ പാലത്തിന്റെ വളവിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.ഇന്നലെ വൈകിട്ട് 4 നാണ് അപകടം.അപകടത്തിൽ സാരമായ പരിക്ക് പറ്റിയ തുടങ്ങാനാട് പനച്ചിനാനിക്കൽ സണ്ണിയെ ( 57) തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 നാണ് അപകടം.മുട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മാട്ടയിൽ ഇടിച്ച് വട്ടം കറങ്ങി.ഇതിനിടയിൽ ഇത് വഴി വന്ന സണ്ണിയുടെ സ്‌കൂട്ടറിൽ കാർ ഇടിച്ച് സണ്ണി കാറിന്റെ മുന്നിലെ ഗ്ലാസിലേക്ക് തെറിച്ച് വീണു.സ്ഥലത്ത് എത്തിയ മുട്ടം പൊലീസുകാരായ മുഹമ്മദാലി, സന്തോഷ്‌,ശ്യാം, ജോസ് മോട്ടോർ വാഹന ഉദ്യോഗസ്ഥരായ അജയൻ ടി ജെ, അജിത്കുമാർ ബി, രാംദേവ് പി ആർ എന്നിവർ ഗതകുരുക്ക് പരിഹരിച്ചു.തൊടുപുഴ ഫയർ ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി.