ഇടുക്കി : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ സാക്ഷരതാ മിഷൻ മുഖേന കഴിഞ്ഞ നാല് വർഷങ്ങളിൽ ജില്ലയിൽ നടപ്പിലാക്കിയ സാക്ഷരത തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂ ജോണിന് റിപ്പോർട്ട് നല്കി പ്രകാശനം നിർവ്വഹിച്ചു.
സാക്ഷരത, തുല്യത പദ്ധതികൾക്കു പുറമെ പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കിയ നവചേതന, സമഗ്ര പദ്ധതികൾ ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ ചങ്ങാതി പദ്ധതി, ഭരണഘടന സാക്ഷരതാ പദ്ധതി, പുരാരേഖ സർവ്വേ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ എന്നിവ കഴിഞ്ഞ നാല് വർഷങ്ങളിൽ ജില്ലയിൽ നടന്ന നൂതന പദ്ധതികളാണ്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കുഞ്ഞുമോൾ ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ വിജയകുമാരി ഉദയസൂര്യൻ, വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ മോളി മൈക്കിൾ, ജില്ലാ പഞ്ചായത്തംഗങ്ങളായ നോബിൾ ജോസഫ്, മോളി ഡൊമിനിക്, സി വി സുനിത, എൻ.ടി മനോജ് കുമാർ, വിഷ്ണു കെ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി.സുനിൽകുമാർ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം എന്നിവർ സംബന്ധിച്ചു.