ഇടുക്കി: എല്ലാ തൊഴിൽ മേഖലയിലുമുള്ള വിദഗ്ധ ,അവിദഗ്ധ തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ നൽകുന്നതിനായി വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന സംരംഭത്തിൽ അംഗങ്ങളാകാം. ഓരോ പ്രദേശത്തെയും തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ വ്യവസായ സഹകരണ സംഘങ്ങൾ മുഖേന പ്രാവർത്തികമാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ താല്പര്യമുള്ളവർ ജില്ല വ്യവസായകേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 7907077870, 9074210688, 9495088389.