ഇടുക്കി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കി വരുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴിൽദാന പദ്ധതിപ്രകാരം വിവിധ വ്യവസായങ്ങൾ തുടങ്ങുന്നതിനുവേണ്ടി ജില്ലയിലെ എല്ലാ വില്ലേജുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 5 ലക്ഷം രൂപ വരെ മൊത്തം മുതൽ മുടക്കുളള ഖാദി കമ്മീഷന്റെ നെഗറ്റീവ് ലിസ്റ്റിൽ പെടാത്ത പ്രോജക്ടുകൾ തുടങ്ങുന്നതിന് സംരംഭകർക്ക് അപേക്ഷിക്കാം. ബാങ്ക് മുഖേനയുളള വായ്പയ്ക്ക് എസ് സി, എസ് റ്റി, പ്രവാസികൾ എന്നിവർക്ക് 40ശതമാനവും വനിതകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് 30ശതമാവും ജനറൽ വിഭാഗങ്ങൾക്ക് 25ശതമാനവും മാർജിൻ മണി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക04862222344