ഇടുക്കി: മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും കൊവിഡ്19 ന്റെ പാശ്ചാത്തത്തിൽ വിപുലമായ ആഘോഷപരിപാടികൾ ഒഴിവാക്കി ഓൺലൈനായി പരിപാടികളും വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളും സംഘടിപ്പിക്കും.പരിപാടിയുടെ ഉദ്ഘാടനംഇന്ന് രാവിലെ 11 ന് ചെറുതോണിയിൽ വൈദ്യുതി മന്ത്രി എം എം മണി നിർവ്വഹിക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയിട്ടുള്ള വികസന കൈപ്പുസ്തകം മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. ജില്ലാ ഇൻഫർമേഷൻ ഒരുക്കിയിട്ടുള്ള ഡോക്യുമെന്ററിയും ചടങ്ങിൽ പുറത്തിറക്കും. കട്ടപ്പന ഗവ. കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. വി. കണ്ണൻ മലയാള ദിന സന്ദേശം നൽകി മലയാളം ഭരണഭാഷാ പ്രഭാഷണം നടത്തും. തൊടുപുഴ ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പാളും മലയാള വിഭാഗം മേധാവിയുമായ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട് മലയാള ഭാഷാഭേദങ്ങൾ എന്ന വിഷയത്തിൽ ഓൺലൈനായി സംവദിക്കും. എംപി, എംഎൽഎമാർ ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും.