drjayadev

ചെറുതോണി: ബൈക്കപകടത്തിൽ പാറേമാവ് ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യൻ തിരുവനന്തപുരം കാട്ടാകട സ്വദേശി. ഡോ. ജെ.ടി ജയദേവ് (30)മരിച്ചു. ഇന്നലെ പുലർച്ചെ ഇടുക്കി-ആലിൻചുവടിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ഇടുക്കി പൊലീസാണ് ബൈക്കപകടത്തിൽപെട്ട നിലയിൽ ഡോക്ടറെ കണ്ടെത്തിയത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിനും മൺതിട്ടക്കും ഇടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഡോക്ടറുടെ തല വൈദ്യുത പോസ്റ്റിൽ ഇടിച്ച് തകർന്നിരുന്നു. നിലത്തുവീണുകിടന്ന നിലയിലായിരുന്ന ഡോക്ടറെ പൊലീസ് സംഘം ആംബുലൻസിൽ ഇടുക്കിമെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി ഒന്നോടെയെങ്കിലും അപകടം നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം.ഭാര്യ ഗ്രീഷ്മ. മക്കൾ: ധ്യാൻ, ദക്ഷ (ഗൗരി). ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി കാട്ടാക്കടയിലെ വീട്ടിലെത്തിച്ചു സംസ്‌കാരം നടത്തി.