തൊടുപുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചാരണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. മുൻ ഡി.സി.സി പ്രസിഡന്റ് ജോയ് തോമസ്, കെ.പി.സി.സി സെക്രട്ടറിമാരായ തോമസ് രാജൻ, എം.എൻ. ഗോപി, കെ.പി.സി.സി നേതാക്കളായ സി.പി. മാത്യു, എസ്. അശോകൻ, എ.പി. ഉസ്മാൻ, സി.പി. കൃഷ്ണൻ, എം.കെ. പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.