തൊടുപുഴ: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് 2020 നടത്തി. ജില്ലാ പ്രസിഡന്റ് സി.വി. സജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. കെ.ജി.ഡി.എ ജില്ലാ സെക്രട്ടറി ബഷീർ വി. മുഹമ്മദ് സ്വാഗതവും സംസ്ഥാന പ്രസിഡന്റ് ജി. രമേശ് മുഖ്യപ്രഭാഷണവും നടത്തി. അവാർഡ് ജേതാക്കളായ മാനസി എം.ആർ, നന്ദന സി.എസ്., അനുപ്രിയ പ്രിൻസ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ അനിൽ പുരുഷോത്തമൻ നന്ദി പറഞ്ഞു.