ചെറുതോണി: അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾ മൂലം ഉറക്കമില്ലാത്ത രാത്രികളായി മാറിയിരിക്കുന്ന ഇടതുമുന്നണി മന്ത്രി സഭയിലെ അംഗങ്ങൾക്ക് ഭരണരംഗത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാതായതായി കോൺഗ്രസ്(ഐ) ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ട് പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്സ്(എം) ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തിവരുന്ന റിലേസത്യഗ്രഹത്തിന്റെ 68ാം ദിവസം വാഴത്തോപ്പ് മണ്ഡലം നേതാക്കൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ടോമി കൊച്ചുകുടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.കെ.വിജയൻ, വിൻസന്റ് വള്ളാടി, ജില്ലാ കമ്മറ്റിയംഗം കുര്യൻ കുമ്പാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ടി.ഡോമിനിക്, ജിജി തൊട്ടിയിൽ, വിൻസന്റ് വള്ളിക്കാവുങ്കൽ എന്നിവർ സത്യഗ്രഹമനുഷ്ടിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സെലിൻ സംസ്ഥാനകമ്മറ്റിയംഗം സി.വി.തോമസ്, കെ.റ്റി.യു.സി ജില്ലാ പ്രസിഡന്റൺ് വർഗീസ് സക്കറിയ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ: എബി തോമസ്, വൈസ് പ്രസിഡന്റ് ഉദ്ദീഷ് ഫ്രാൻസിസ്, കെ.എസ്.സി. ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിള്ളി എന്നിവർ പ്രസംഗിച്ചു.