തൊടുപുഴ: വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നും പ്രിന്റിഗ് ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങളിൽ പ്രിന്റ് ചെയ്താൽ നിയമനടപടി എടുക്കുമെന്ന് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അറിയിച്ചു. പ്രിന്റിംഗ് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ വർക്കുചെയ്യുന്ന സ്ഥാനാർത്ഥികളുടെ വരവ്-ചെലവ് കണക്കുകൾ കൊടുക്കുമ്പോൾ പാസ്സാക്കി കൊടുക്കരുതെന്ന് വരണാധികാരികൾക്ക് നിർദ്ദേശം കൊടുക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്ന് അസോസിയേഷൻഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് നിയമനടപടികൾ വന്നാൽ സ്ഥാനാർത്ഥികൾ അയോഗ്യരാകാൻ കാരണമാകുമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ലൈസൻസ് ഉള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാണ് എന്ന് ജില്ലാ പ്രസിഡന്റ് മധു തങ്കശ്ശേരി, സെക്രട്ടറി ജോയി ഉദയാ എന്നിവർ അറിയിച്ചു.