തൊടുപുഴഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം. പി നടത്തുന്ന അനശ്ചിതകാല നിരാഹാര സമരത്തിന് കട്ടപ്പനയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് 4 ന് കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പിള്ളി രാമചന്ദ്രൻ, യുഡി.എഫ് നേതാക്കളായ പിജെ ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി. ജോൺ എന്നിവർ ഓൺലൈനിലൂടെ പ്രസംഗിക്കും. 1964ലെ ഭുപതിവ് നിയമമനുസരിച്ച് പതിച്ചുകിട്ടിയ ഭൂമിയുടെ വിനിയോഗത്തിന് ഇടുക്കി ജില്ലയിൽ മാത്രമായി സംസ്ഥാന സർക്കാർ ഇറക്കിയ വിവാദ ഉത്തരവുകൾ പിൻവലിച്ച് 1964, 1993 ഭൂപതിവ് ചട്ടങ്ങളും നിയമങ്ങളും ഭേതഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അനശ്ചിതകാല നിരാഹാര സമരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിലെ പ്രമുഖ കോണ്ഗ്രസ് നേതാക്കളും യുഡിഎഫ് നേതാക്കളും അണിനിരക്കും.