തൊടുപുഴ: പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സന്ദർശിച്ചു. കുട്ടിയുടെ ആരോഗ്യനില ഡോക്ടർമാരുമായി വിലയിരുത്തി. കൂടുതൽ വിദഗദ്ധ ചികിത്സ ആവശ്യമെങ്കിൽ സൗകര്യം ഒരുക്കാമെന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. സംഭവം സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് തേടിയതായി കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റ്യൻ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ കെ.പി. മേരി, അഡ്വ. ഷൈനി ജയിംസ് എന്നിവരും ചൈൽഡ് റസ്‌ക്യൂ ആഫീസർ കിരൺ, പ്രൊട്ടക്ഷൻ ഓഫീസർ ജോമെറ്റ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കുട്ടി താമസിച്ച സ്ഥലത്തും ഇവർ സന്ദർശനം നടത്തി. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് സമീപവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.