തൊടുപുഴ: അസം സ്വദേശിയായ ആറു വയസുകാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതിൽ ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ പ്രതിഷേധിച്ചു. കുട്ടിയെ മർദ്ദിച്ച ആൾക്കെതിരെ സാധ്യമായ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.